അഭിമാനത്തോടെ മടക്കം

നീരജ് ചോപ്ര നേടിയ സ്വർണ്ണ തിളക്കത്തോടെ 7 മെഡലുകളുമായി ഇന്ത്യ ടോക്കിയോ ഒളിമ്പിക്സിൽ നിന്നും മടങ്ങി. മെഡൽ റാലിയിൽ 48 -ആം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 113 മെഡലുകളുമായി യുഎസ്എ ഒന്നാം സ്ഥാനത്തും 88 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനത്തും ആതിഥേയരായ ജപ്പാൻ 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തും എത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ കാണികളെ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ ഒളിമ്പിക്സ് എന്ന പ്രത്യേകത ഉണ്ടായിരുന്നു. 2024 ൽ പാരീസിൽ വച്ചാണ് അടുത്ത ഒളിമ്പിക്സ്.

Leave a Reply

Your email address will not be published. Required fields are marked *