ഒരാഴ്ച കൊണ്ട് ഇരട്ടിയിലേറെ വർധന

ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന വാർഡുകളുടെ എണ്ണം സംസ്ഥാനത്ത് ഒരാഴ്ച കൊണ്ട് 266 നിന്ന് 634 ആയി വർധിച്ചു. സർക്കാർ പ്രഖ്യാപിച്ച പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഈ വർദ്ധനവ്. ഏറ്റവും കൂടുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ വാർഡുകളുള്ള ജില്ല മലപ്പുറമാണ്. 171 വാർഡുകൾ. ഇടുക്കിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള ഒരു വാർഡിൽ പോലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ 21445 പുതിയ രോഗികളും ടി പി ആർ 14.73 ശതമാനമായി ഉയരുകയും ചെയ്തു. ഈ വർധനവ് അടുത്തുവരുന്ന ഉത്സവകാലം കൂടെ ആകുമ്പോൾ ഏറെ ഭീഷണിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *