ജസ്റ്റിസ് നരിമാൻ സുപ്രീംകോടതിയുടെ പടിയിറങ്ങി

മൗലികാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പല സുപ്രധാന വിധികളും പുറപ്പെടുവിച്ച പുറപ്പെടുവിച്ച ജസ്റ്റിസ് റോഹിൻറൻ നരിമാൻ സുപ്രീം കോടതിയിൽ നിന്നും വിരമിച്ചു. നേരിട്ട് സുപ്രീംകോടതി ജഡ്ജി ആകുന്ന അഞ്ചാമത്തെ അഭിഭാഷകനാണ് ഇദ്ദേഹം. സമകാലീന ജുഡീഷ്യറിയിലെ ഏറ്റവും തലയെടുപ്പുള്ള അംഗമായിരുന്നു ജസ്റ്റിസ് നരിമാൻ. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുമതി, സ്വകാര്യത മൗലികാവകാശം, ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കൽ തുടങ്ങിയ ശ്രദ്ധേയമായ വിധികൾ പറഞ്ഞ ഭരണഘടന ബെഞ്ചുകളിലെ അംഗമായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *