പ്രകൃതിക്ക് ഒരു കുട

പ്രകൃതി സംരക്ഷണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായ രണ്ട് പദ്ധതികളാണ് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ചത്.

1. പ്ലാസ്റ്റിക് നിരോധനം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതൽ പൂർണ്ണ നിരോധനവും 120 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കുകളുടെ ഉപയോഗത്തിന് ഡിസംബർ 31 മുതൽ നിയന്ത്രണവും ഏർപ്പെടുത്തി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതോടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ളേറ്റുകൾ, കപ്പുകൾ, ഗ്ലാസ്, ഫോർക്ക്, സ്പൂൺ, കത്തി മിഠായി ബോക്സുകൾ പൊതിയാനുള്ള പാക്കിങ് ഫിലിമുകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണമുണ്ടാകും.

2. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ പൊളിക്കും

15 വർഷം പൂർത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാർ വാഹനങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ പൊളിച്ചു നീക്കുന്നതിനുള്ള കേന്ദ്ര സ്ക്രാപ്പേജ് നയം 2022 ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുന്നതാണ്. ഇത്തരത്തിൽ 20 വർഷത്തിലേറെ പഴക്കമുള്ള 51 ലക്ഷം ചെറുകിട വാഹനങ്ങളും 15 വർഷത്തിലേറെ പഴക്കമുള്ള 34 ലക്ഷം ചെറുകിട വാഹനങ്ങളും രാജ്യത്തുണ്ട് എന്നതാണ് കണക്ക്.

ഈ രണ്ട് സുപ്രധാന തീരുമാനങ്ങളും കടുത്ത ഭീഷണി നേരിടുന്ന പ്രകൃതിക്ക് ആശ്വാസകരം ആയിരിക്കും എന്നതിൽ സംശയം ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *