സീമാ ബിശ്വാസ് വീണ്ടും മലയാളത്തില്‍; ‘ഇടം’ ഏകം ഒ.ടി.ടി ഡോട്ട് കോമില്‍-southlive.in

ന്യൂസ് ഡെസ്ക് |Saturday, 7th August 2021, 2:31 pm

ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ‘ഇടം’ ചിത്രത്തിലൂടെ നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്ക്. ശാന്തം, ബാല്യകാല സഖി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇടം. ചിത്രം ഏകം ഒ.ടി.ടി ഡോട്ട് കോമില്‍ റിലീസ് ചെയ്തു.

വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ വേദനകളിലേക്ക്, അവരുടെ ജീവിതത്തിലേക്കാണ് ഇടം ക്യാമറ തിരിക്കുന്നത്. മക്കളെ നോക്കി വലുതാക്കി പഠിപ്പിച്ച് ഒടുവില്‍ അവര്‍ ജോലി കിട്ടി മറ്റൊരിടത്തേക്കു പോകുമ്പോള്‍ ആരുമില്ലാതായി പോകുന്നവരാണ് മിക്ക മാതാപിതാക്കളും.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും അച്ഛനമ്മമാര്‍ ഒരു ഭാരമായി തോന്നിയിട്ടും ഉണ്ടാകും. അങ്ങനെയൊരു വിഷയമാണ് ചിത്രം സംസാരിക്കുന്നത്. ഹരീഷ് പേരടി, അനില്‍ നെടുമങ്ങാട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോധി അക്കാദമി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതാപ് പി നായര്‍ ആണ്. എഡിറ്റിംഗ് മനോജ് കണ്ണോത്ത് ആണ്. വാര്‍ത്ത പ്രചരണം-പി ശിവപ്രസാദ്.

https://www.southlive.in/movie/film-news/idam-movie-released-in-ekam-ott

Leave a Reply

Your email address will not be published. Required fields are marked *