നിയമസഭ 13 ന് പിരിയും

അത്യാവശ്യ നിയമനിർമ്മാണങ്ങൾ സഭയുടെ പരിഗണനയിൽ ഇല്ലാത്തതിനാൽ മുൻ നിശ്ചയിച്ചതിൽ നിന്നും മുമ്പായി ഓഗസ്റ്റ് 13 ന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഓഗസ്റ്റ് 18 ന് സമാപിപ്പിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. നിയമസഭയുടെ കാര്യോപദേശക സമിതിയുടേതാണ് തീരുമാനം.