ജഡ്ജിക്ക് നേരെ വീണ്ടും ആക്രമണം

A statue of the blindfolded lady justice in front of the United States Supreme Court building as the sun rises in the distance symbolizing the dawning of a new era.

ഉത്തർപ്രദേശിലെ ഫത്തേപ്പൂർ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെ ഇന്നോവ കാർ കാർ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒരു കേസ്സിൽ ജാമ്യാപേക്ഷ നിരസിച്ചതുമായി ബന്ധപ്പെട്ട് വധ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ 28ന് ജാർഖണ്ഡിലെ ധൻബാദ് സെഷൻസ് ജഡ്ജി ഉത്തം ആനന്ദിനെ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് കൊലപ്പെടുത്തിയിരുന്നു.

കുപ്രസിദ്ധമായ സൊഹ്റാബ്ദ്ദീൻ കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ലോയയെ വധിച്ചതിനു ശേഷം ജഡ്ജിമാർക്ക് എതിരെയുള്ള ആക്രമണം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണ്. സ്വതന്ത്രവും നീതിയുക്തവുമായ നീതിന്യായ വ്യവസ്ഥയിൽ മേലുള്ള കടന്നാക്രമണമാണ് തുടരുന്നത്. ഭീഷണിയും ആക്രമണവും കൊണ്ട് നീതിന്യായ വ്യവസ്ഥയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താമെന്ന ചില തൽപ്പര കക്ഷികളുടെ ഉദ്ദേശമാണ് ഇത്തരം ആക്രമണങ്ങൾ ക്ക് കാരണം.