സി ബി ഐ സ്വയം തെളിവു കണ്ടെത്തണം: സുപ്രീം കോടതി

ഐ എസ് ആർ ഓ ചാരക്കേസിൽ കേസന്വേഷിച്ച മുൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. ജസ്റ്റിസ് ഡി.കെ. ജെയിൻ കമ്മിറ്റി റിപ്പോർട്ടിനെ മാത്രം ആശ്രയിച്ചാരാകരുത് അനന്തരനടപടികളെന്നും സുപ്രീം കോടതി സിബിഐയോട് നിർദ്ദേശിച്ചു. നമ്പി നാരായണനെ കുടുക്കിയതിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കുന്നതിന് സുപ്രീം കോടതി നീയോഗിച്ചതാണ് ഡി.കെ. ജെയിൻ കമ്മിറ്റി.