സ്ത്രീധനം: സർക്കാർ ഉദ്യോഗസ്ഥർ ഇനി സാക്ഷ്യപത്രം നൽകണം

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ഇനി നൽകണം. അത് ഓഫീസ് മേധാവികൾ വാങ്ങി സൂക്ഷിക്കുകയും ആറുമാസത്തിലൊരിക്കൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് റിപ്പോർട്ട് നൽകുകയും ചെയ്യേണ്ടതാണ്.

ഒരു കുടുംബത്തിലെ ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ ഓഹരി ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ആവശ്യം കൂടെ ഉണ്ട് എന്നതാണ് വാസ്തവം. എങ്കിൽ മാത്രമേ കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾക്ക് തുല്യപ്രാധാന്യം ലഭിക്കുകയുള്ളൂ എന്നതാണ് വസ്തുത.