നാടക ഗ്രന്ഥങ്ങൾക്ക് അവാർഡ്

നാടക രചന, നാടക അവതരണം എന്നിവ സംബന്ധിച്ചുള്ള ഗ്രന്ഥങ്ങൾക്ക് കേരള സംഗീത നാടക അക്കാദമി അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു. 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് അവാർഡിന് പരിഗണിക്കുക. അപേക്ഷിക്കാനുള്ള അവസാന ദിവസം ഓഗസ്റ്റ് 31 വൈകുന്നേരം 5:00 മണി. വിശദവിവരങ്ങൾ കേരള സംഗീത നാടക അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.