അതിവേഗ വിചാരണ മാലികാവകാശം: മുംബൈ ഹൈ കോടതി

ഭീമാ കൊറേഗാവ് കേസിൽ കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് മുതിർന്ന അഭിഭാഷകനായ മിഹിർ ദേശായി ഫയൽ ചെയ്ത പെറ്റിഷനിൽ വിചാരണ നടക്കവേ ആണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ പരാമർശം. ചാർജ് ഷീറ്റ് പോലും നൽകാതെ ദീർഘകാലം ജയിലിൽ കിടക്കേണ്ടി വരുന്ന തടവുകാരുടെ അവസ്ഥ വിവരിച്ചു കൊണ്ടായിരുന്നു പരാമർശം. ദേശീയ മനുഷ്യാവകാശ കമ്മീഷൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.