ഗിരീഷ് കർണാട് നാഷണൽ അവാർഡ് ഡോ. രാജാവാര്യർക്ക്

Dr. Raja Varier

ഗിരീഷ് കർണാട് സാംസ്കാരിക വേദിയുടേയും നാഷണൽ തീയേറ്ററിന്റേയും പ്രഥമ ഗിരീഷ് കർണാട് നാഷണൽ അവാർഡ് പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനും നടനും എഴുത്തുകാരനുമായ ഡോ: രാജാ വാര്യർക്ക്. നാടക ഗ്രന്ഥ രചനാ രംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ളതാണ് അവാർഡ്. കേരള സർവകലാശാലയുടെ സെൻറർ ഫോർ പെർഫോമിങ് ആൻഡ് വിഷ്വൽ ആർട്സ് ഡയറക്ടറാണ് ഡോ: രാജാ വാര്യർ.

പ്രമോദ് പയ്യന്നൂർ, രാജു ,എബ്രഹാം, വി. വി. പ്രകാശ് വർഗീസ്, ഷാജി ഇല്ലത്ത്, മുരളി അടാട്ട് എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.