ദൈവം പൊറുക്കും: ഹൈക്കോടതി

ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തു കൊള്ളും എന്ന് കേരള ഹൈക്കോടതി. ഹർജിക്കാരേയും അധികൃതരെയും ഉത്തര വിടുന്ന ജഡ്ജിയേയും ദൈവം സംരക്ഷിക്കുമെന്നും ദൈവം നമ്മോടൊപ്പമുണ്ടാകും എന്നും കോടതി പറഞ്ഞു. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എതിരെ നൽകിയ ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഇത്തരമൊരു പരാമർശം. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോൾ അത് തടസ്സപ്പെടുത്തുന്നതിനായി പ്രസ്തുത സ്ഥലത്ത് ദേവാലയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു തൽപര കക്ഷികൾ ഹർജി കൊടുത്ത് മുടക്കുന്നത് ഒരു പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം.