കൊന്നപ്പൂക്കളും മാമ്പഴവും റിലീസിന്

കുട്ടികളുടെ അവധിക്കാലം പ്രമേയമായ കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രം കൂടുതൽ ഓ ടി ടി പ്ലാറ്റ് ഫോമുകളിൽ പ്രദർശനത്തിനെത്തി. മൾട്ടിപ്പിൾ സ്ട്രീമിംഗ് സാധ്യത പരീക്ഷിക്കുന്ന ചിത്രം ജൂലൈ 16നാണ് റിലീസ് ചെയ്തത്. നിരവധി ദേശീയ അന്തർദേശീയ ചലചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടു പോകുന്ന അവധിക്കാലമാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെയ പ്രമേയം. കുട്ടികളുടെ അന്തരാഷ്ട ചലചിത്ര മേളയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

മെയിൻ സ്ട്രീം എന്ന ഓടിടി പ്ലാറ്റ്ഫോമിൽ ആദ്യം റിലീസായ ചിത്രത്തിന് നിരവധി പേരാണ് കണ്ടത്. മൾട്ടിപ്പിൾ സ്ട്രീമിംഗിന്റെൽ സാധ്യത പരിശോധിക്കുക ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊന്നപ്പൂക്കളം മാമ്പഴവും കൂടുതൽ ഓടിടികളിൽ ഒരേ സമയം റിലീസ് ചെയ്തത്. ഹൈഹോപ്സ്, ഫസ്റ്റ് ഷോ, ലൈംലൈറ്റ്, സിനിയ, , ഏകം എന്നീ ആറ് ഓടിടികളിൽ ചിത്രം പ്രദർശനത്തിനെത്തി.

വില്ലേജ് ടാക്കീസിന്റെ ബാനറിൽ നീന ബി നിർമ്മിച്ച ചിത്രത്തിന്റെത തിരക്കഥയും സംവിധാനവും അഭിലാഷ് എസ് അഭിലാഷിന്റേനതാണ്. ടോപ്പ് സിങറിലൂടെ ശ്രദ്ധേയനായ ജെയ്ഡൻ ഫിലിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാസ്റ്റർ ജയ്ഡൻ, മാസ്റ്റർ ശ്രീ ദർശ്, മാസ്റ്റർ സൻജയ്, മാസ്റ്റർ അഹ്റോൺ, ഹരിലാൽ, സതീഷ്, സാംജി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്.ആദർശ് കുര്യൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഷാരൂൺ സലീമും ഗാനരചന സനിൽ മാവേലിയും നിർവ്വഹിക്കുന്നു.

Watch Online

Leave a Reply

Your email address will not be published. Required fields are marked *