മെഡിക്കൽ കോളേജുകളിൽ ഓ ബി സി സംവരണം

സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ, ഡെൻറൽ ബിരുദ – ബിരുദാനന്തര കോഴ്സുകൾക്ക് അഖിലേന്ത്യാ കോട്ടയിൽ 27% ഓ ബി സി സംവരണവും പത്ത് ശതമാനം സാമ്പത്തിക പിന്നോക്ക സംവരണവും നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ തീരുമാനത്തോടെ ഓരോ വർഷവും എംബിബിഎസിന് 1500 ഉം പിജിക്ക് 250 ഉം ഓ ബി സി വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും.