സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നീയമം: മുഖ്യമന്ത്രി

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നീയമം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നീയമസഭയിൽ പറഞ്ഞു. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന. കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം.