പ്രത്യേക കോടതി ഉടൻ: മുഖ്യമന്ത്രി

സ്ത്രീകൾക്കെതിരായ അതിക്രമകേസുകൾ വിചാരണ ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രത്യേക കോടതി ഉടൻ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ചു. അഡ്വക്കേറ്റ് ജനറൽ ചീഫ് ജസ്റ്റിസുമായി സംസാരിക്കുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്നും കഴിയുന്നതും വേഗം കോടതി സ്ഥാപിക്കാൻ ആകുമെന്നും ആണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച് ചട്ടവും നിയമവും ഭേദഗതി വരുത്തുമെന്നും പറഞ്ഞു. സ്ത്രീ പരിരക്ഷ സംബന്ധിച്ച പാഠഭാഗങ്ങൾ 10 12 ക്ലാസുകളിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുന്നതായി അറിയിച്ചു. കൂടാതെ സ്ത്രീകളുടെ പരാതിയിൽ വീഴ്ചവരുത്തുന്ന പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്നും അറിയിച്ചു.