വ്യാജ വോട്ടും ബൂത്ത് പിടുത്തവും ജനാധിപത്യത്തിന് എതിരെയുള്ള ഉള്ള കുറ്റകൃത്യം: സുപ്രീംകോടതി

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൻറെ അടിസ്ഥാനശില ആണെന്നും അതിനു വിഘാതം നിൽക്കുന്ന ഏത് ശക്തിയേയും ഇരുമ്പു കരങ്ങൾ കൊണ്ട് നേരിടണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വ്യാജ വോട്ടും ബൂത്ത് പിടുത്തവും നടത്തുന്നവർ ജനാധിപത്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടത്തുന്നത് ഏന്നും ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്നും അഭിപ്രായപ്പെട്ടു. 1989 ൽ ബീഹാറിൽ നടന്ന തിരഞ്ഞെടുപ്പിൽ വ്യാജ വോട്ടും ബൂത്ത് പിടുത്തവും നടത്തിയ എട്ടു പേരുടെ ശിക്ഷ ശരിവച്ചു കൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ പരാമർശം.