കാണികൾ ഇല്ലാത്ത ആദ്യ ഒളിമ്പിക്സ് ഉദ്ഘാടനം ഇന്ന്

ഏറെ അനിശ്ചിതത്വത്തിന് ശേഷം കോവിഡിൻറെ പശ്ചാത്തലത്തിൽ കാണികളെ ഒഴിവാക്കി ജപ്പാൻറെ തലസ്ഥാനമായ ടോക്കിയോയിൽ ഇന്ന് മുപ്പത്തിരണ്ടാമത് ഒളിമ്പിക്സിന് തിരി തെളിയുന്നു. ആകെ 33 കായികയിനങ്ങൾ ഉള്ള ഒളിമ്പിക്സിൽ ഇന്ത്യ 18 കായിക ഇനങ്ങളിൽ ആയി 126 താരങ്ങൾ പങ്കെടുക്കുന്നു അതിൽ 9 മലയാളികൾ മാത്രമാണ് ഉള്ളത്. എങ്കിലും ഒളിമ്പിക്സിൽ മലയാളികൾക്ക് മെഡൽ ജേതാവ് ആകാം എന്നുള്ള പ്രതീക്ഷയാണ് ഉള്ളത്. പി ആർ ശ്രീജേഷ്, ക പ്രകാശ്, കെ ടി ഇർഫാൻ, വൈ മുഹമ്മദ് അനസ്, എം ശ്രീശങ്കർ, എം പി ജാബിർ, നോഹ നിർമ്മൽ ടോം, അലക്സ് ആൻറണി, അമോജ് ജേക്കബ് എന്നിവരാണ് അവർ.