വി. സി. ജോസ് ചിത്രം ‘ദിശ’ റിലീസിംഗിന്

അനശ്വര ഫിലിംസിനു വേണ്ടി സി. റസ്സൽ നിർമ്മിച്ച് നവാഗതനായ വി. സി. ജോസ് സംവിധാനം ചെയ്യുന്ന ദിശ റിലീസിങ്ങിന് ഒരുങ്ങുന്നു. സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്ക് നടുവിൽ പെട്ടുപോകുന്ന വിനോദ് എന്ന കൗമാരക്കാരന്റെ കഥപറയുന്ന ഈ സിനിമയിൽ വിനോദിനെ ജെ. ജെ. അക്ഷയും അവൻറെ അമ്മയായി ഒരു മുഴുനീള വേഷത്തിൽ നീനാ കുറുപ്പും എത്തുന്നു. കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം അനിൽ നാരായണൻ, മനോജ് നാരായണൻ എന്നിവരും പശ്ചാത്തലസംഗീതം രമേശ് നാരായണനും നിർവ്വഹിച്ചിരിക്കുന്നു.